‘കാരുണ്യം’‘Karunyam‘, (mercy)
മനസ്സിനും ഹ്രദയത്തിനും ഇടയിലൂടെ ഒരു കാല് വെപ്പ്.............. കരിങ്കല്ലിനുള്ളിലൂടെയും വേരോടിയാലോ........................ അങ്ങിനെ ആശിക്കുകയെങ്കിലും ചെയ്യാമല്ലോ....................
Monday, September 28, 2009
സ്വപ്നങ്ങള്‍ അകത്തിട്ട് പെരുക്കി നടന്നത് കൊണ്ട് മാത്രം ഉയര്‍ച്ചയുണ്ടാവില്ല.
സ്വപ്നങ്ങള്‍ കാണരുതെന്നല്ല, സ്വപ്നങ്ങളെ ത്യജിക്കണമെന്നല്ല സ്വപ്നം കാണണം എന്ന് തന്നെയാണ്.
വെറുതെ മനോസുഖത്തിന്‍ വേണ്ടി കണ്ടാല്‍ പോരാ. നല്ല സ്വപ്നങ്ങളെ കാണുവാന്‍ ശീലിക്കുകയും അങ്ങിനെ കാണുന്ന സ്വപ്നങ്ങളെ പ്രവര്‍ത്തീകരിക്കുവാന്‍ യഞ്ജിക്കുകയും വേണം,
വെറുതെ സ്വപ്ന സുഖം അനുഭവിച്ച് മനോരാജ്യത്തിലെ രാജ കുമാരനായാല്‍ ജീവിതമില്ല, ഭാവി ശൂന്യം.
ആശ്രയിക്കുന്നവര്‍ അവതാളത്തില്‍ സ്വയം പാതാളത്തില്‍.
ഒന്നും ഏറ്റെടുക്കുവാനോ ഏറ്റെടുത്താല്‍ നടത്താനോ കഴിവില്ല, ധൈര്യമില്ല, അങ്ങിനെ ശെരിയാകുമോ എന്നെല്ലാമുള്ള അപക്വവും അനാവശ്യവുമായ മനോവികാരങ്ങളെ ഒഴിച്ച് നിര്‍ത്തി മനോബലത്തോടും ആത്മവിശ്വാസത്തോടും ഊര്‍ജ്ജസ്വലനാക്,
തുനിഞ്ഞിറങ്ങുന്നവനെ പ്രതിബന്ധങ്ങളെ തരണം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.
പകച്ച് നില്ക്കുന്നവന് മുന്നില്‍ പുല്‍കൊടി പോലും കാരിരുമ്പാണ്. മുന്നോട്ട് നടക്കുന്നവന്റെ മുന്നില്‍ കാരിരുമ്പു പോലും പുല്‍കൊടി പോലെ പൊടിഞ്ഞു വീഴും.
ദൈവവും ഭാഗ്യവും നിനക്ക് കൂട്ടുണ്ട്.
Saturday, September 26, 2009
അനുഭവം.
അനുഭവങ്ങളാണ് ഒരു വ്യക്തിയെ സ്ര്യഷ്ടിക്കുന്നത്. അനുഭവങ്ങളില്‍ നിന്നും നേടിയെടുത്തതും പ്രവ്ര്യത്തീയില് ആവര്‍ത്തിക്കുന്നതുമായ വിപരീതങ്ങളാണ്‍ വ്യക്തിയെ ഉത്തമനെന്നും അധമനെന്നും വേര്‍തിരിക്കപ്പെടുന്നത്. അവസരങ്ങളില് നിന്നും പെറുക്കിയെടുക്കുന്ന അനുഭവങ്ങളില്‍ വ്യക്തി വളരുന്നു. നല്ലതിനേയും ചീത്തയേയും വേര്‍തിരിച്ചറിഞ്ഞ് പ്രവര്‍ത്തിയില്‍ ആവര്‍ത്തിക്കുന്നവന് ഉയര്‍ച്ചയുണ്ടാക്കുന്നു. അനുഭവം കൊണ്ട് പാഠം ഉള്‍ക്കൊള്ളാത്തവരെ കൊക്കിനോടുപമിക്കുന്നു. ഒരിക്കല്‍ നേടിയ അറിവ് ഉപയോഗപ്പെടുത്തുന്നവരെ കാക്കയെന്നും.
ഭൂമിയില്‍ ജാതനായതു മുതല്‍ തിരിച്ച് ഭൂമിയിലടിയുന്നതു വരെ അനുഭവങ്ങളിലൂടെയാണ് സഞ്ചാരം. ചെറുതും വലുതും അറിയാത്തതും അറിഞ്ഞതും ഏറ്റെടുക്കുന്നതും ഏല്‍പ്പിക്കപ്പെടുന്നതുമായ അനേകമനേക അനുഭവങ്ങളിലൂടെ.
Friday, September 25, 2009
കരുണ.
കരുണയുടെ സ്രോതസ്സ് ദൈവമാണ്. അന്ത്യവും ആദിയുമില്ലാത്ത ഏകനായ ദൈവം.
കരുണയുള്ള മനസ്സുകള്‍ സമൂഹത്തില്‍ പുനഃസ്ര്യഷ്ടിക്കപ്പെടുന്ന സമാധാനം പണത്തിനോ പദവിക്കോ അധികാരത്തിനോ ഭീഷണിക്കോ എത്തിപെടുവാന്‍ കഴിയാത്ത ഉന്നതിയിലാണ്.
യാചിക്കുന്നവനോടു കാണിക്കുന്ന കരുണ, അഭയം തേടിയവനോട് കാണിക്കുന്ന കരുണ, ആലംഭ ഹിനരോടും,
രോഗികളോടുമുള്ള കരുണ, അപകടത്തില്‍ പെട്ടവനോടും, ഭയപ്പെട്ടവനോടുമുള്ള കരുണ എന്നിങ്ങനെ ഓരോരുത്തര്‍ക്കും സന്ദര്‍ഭാനുസരണം ഉണ്ടാകപ്പെടുന്ന കരുണയെ വേര്‍ത്തിരിച്ച് കാണണമ്മെന്നില്ല അവ എല്ലാം
അടിസ്ഥാനപരമായി കരുണയാണ്‍.
മനസ്സില്‍ കരുണയുള്ളവര്‍ക്ക് ആരെന്നോ ഏതെന്നോ വ്യത്യാസമില്ലാതെ കരുണയുണ്ടായിരിക്കും.
അങ്ങിനെ ഉണ്ടാകുന്നതാണ്‍ യഥാര്‍ത്ഥ കരുണ.
മധുരം നിര്‍വചിക്കുവാന്‍ കഴിയാത്തയത്ര വിശാലവും അര്‍ത്ഥഘര്‍ഭവും നിറഞ്ഞ ഒരു വാക്ക്. അനുഭവിക്കുന്നവന്റെ മാനസികവും രസികവുമായ ഭേദങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ഥമായി നിശ്ചയിക്കപെടുന്ന വികാരം.
ഭക്ഷണം കഴിക്കുന്നവന്‍ അവന്‍റെ നാവില്‍ അനുഭവപ്പെടുന്ന രുചി.
സ്നേഹ സമ്പൂര്‍ണ്ണമായ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവന്‍റെ കര്‍ണ്ണത്തില്‍ അനുഭവ ഭേദ്യമാകുന്ന അനുഭവം.
ഉത്തമമായ പരിചരണം ലഭിക്കുന്നവന് അവന്‍റെ മാനസികമായ അവസ്ഥ.
ഓര്‍മകള്‍ അയവിറക്കുന്നവന്റെ, സ്വപ്നങ്ങള്‍ നെയ്തെടുക്കുന്നവന്റെ അങ്ങിനെ അവരവരുടെ അവസ്ഥകള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇസങ്ങല്‍ക്കുമനുസരിച്ച് രുചിഭേദമനുഭവപ്പെടുന്ന അനിര്‍വചനീയവും ആശ്ചര്യജനികവുമായ രുചി, അനുഭവം, അവസ്ഥ, വികാരം അതാണ്‍ മധുരം......
Thursday, April 19, 2007
സ്നേഹം
പ്രകടിപ്പിക്കുകയാണ് എന്ന് അപരന് തോന്നലുളവാക്കുകയാണെങ്കില്‍
ആ സ്നേഹ പ്രകടനത്തിനു പിന്നില്‍ കാപട്യമുണ്ട്.
ലഭിക്കുന്നവന് അരോചകമായി തോന്നലുണ്ടാക്കുന്നതല്ല
യഥാര്‍ത്ഥ സ്നേഹം.
അത് തേന്‍ നുകരുന്ന പോലെ,
തണുത്ത കാറ്റ് ഏല്‍ക്കുന്ന പോലെ,
തെളി നീര്‍ പോലെ,
തൂവല്‍ സ്പര്‍ശം പോലെ,
കുളിരു കോരുന്ന പോലെ അനിര്‍വചനീയമായ ഒരു അനുഭൂതിയാണ്.
സ്നേഹിക്കപ്പെടാന്‍ കൊതിക്കുന്നവര്‍ വ്യയം ചെയ്യേണ്ടത് പണമോ
അധ്യാനമോ വാക്കുകളോ പ്രവ്യത്തികളോ മാത്രമല്ല; മറിച്ച് മേല്‍
പറഞ്ഞവയുടെ കൂടെ സ്നേഹവും ചേര്‍ത്താണ്.
സ്നേഹം നല്‍കുന്നവര്‍ക്കെ അത് തിരികെ ലഭിക്കുകയുള്ളൂ.
നല്‍കപ്പെടാതെ മനസ്സില്‍ കാത്ത് വെക്കുന്ന സ്നേഹം
ചാണകത്തില്‍ പൊതിഞ്ഞ വൈഡൂര്യമാണ്.