Thursday, April 19, 2007

സ്നേഹം

സ്നേഹം പ്രകടിപ്പിക്കപ്പെടേണ്ടത് അകതാരില്‍ നിന്നുമാണ്.
പ്രകടിപ്പിക്കുകയാണ് എന്ന് അപരന് തോന്നലുളവാക്കുകയാണെങ്കില്‍
ആ സ്നേഹ പ്രകടനത്തിനു പിന്നില്‍ കാപട്യമുണ്ട്.
ലഭിക്കുന്നവന് അരോചകമായി തോന്നലുണ്ടാക്കുന്നതല്ല
യഥാര്‍ത്ഥ സ്നേഹം.
അത് തേന്‍ നുകരുന്ന പോലെ,
തണുത്ത കാറ്റ് ഏല്‍ക്കുന്ന പോലെ,
തെളി നീര്‍ പോലെ,
തൂവല്‍ സ്പര്‍ശം പോലെ,
കുളിരു കോരുന്ന പോലെ അനിര്‍വചനീയമായ ഒരു അനുഭൂതിയാണ്.
സ്നേഹിക്കപ്പെടാന്‍ കൊതിക്കുന്നവര്‍ വ്യയം ചെയ്യേണ്ടത് പണമോ
അധ്യാനമോ വാക്കുകളോ പ്രവ്യത്തികളോ മാത്രമല്ല; മറിച്ച് മേല്‍
പറഞ്ഞവയുടെ കൂടെ സ്നേഹവും ചേര്‍ത്താണ്.
സ്നേഹം നല്‍കുന്നവര്‍ക്കെ അത് തിരികെ ലഭിക്കുകയുള്ളൂ.
നല്‍കപ്പെടാതെ മനസ്സില്‍ കാത്ത് വെക്കുന്ന സ്നേഹം
ചാണകത്തില്‍ പൊതിഞ്ഞ വൈഡൂര്യമാണ്.