Monday, September 28, 2009

സ്വപ്നങ്ങള്‍
സ്വപ്നങ്ങള്‍ അകത്തിട്ട് പെരുക്കി നടന്നത് കൊണ്ട് മാത്രം ഉയര്‍ച്ചയുണ്ടാവില്ല.
സ്വപ്നങ്ങള്‍ കാണരുതെന്നല്ല, സ്വപ്നങ്ങളെ ത്യജിക്കണമെന്നല്ല സ്വപ്നം കാ‍ണണം എന്ന് തന്നെയാണ്.
വെറുതെ മനോസുഖത്തിന്‍ വേണ്ടി കണ്ടാല്‍ പോരാ. നല്ല സ്വപ്നങ്ങളെ കാണുവാന്‍ ശീലിക്കുകയും അങ്ങിനെ കാണുന്ന സ്വപ്നങ്ങളെ പ്രവര്‍ത്തീകരിക്കുവാന്‍ യഞ്ജിക്കുകയും വേണം,
വെറുതെ സ്വപ്ന സുഖം അനുഭവിച്ച് മനോരാജ്യത്തിലെ രാജ കുമാരനായാല്‍ ജീവിതമില്ല, ഭാവി ശൂന്യം.
ആശ്രയിക്കുന്നവര്‍ അവതാളത്തില്‍ സ്വയം പാതാളത്തില്‍.
ഒന്നും ഏറ്റെടുക്കുവാനോ ഏറ്റെടുത്താല്‍ നടത്താനോ കഴിവില്ല, ധൈര്യമില്ല, അങ്ങിനെ ശെരിയാകുമോ എന്നെല്ലാമുള്ള അപക്വവും അനാവശ്യവുമായ മനോവികാരങ്ങളെ ഒഴിച്ച് നിര്‍ത്തി മനോബലത്തോടും ആത്മവിശ്വാസത്തോടും ഊര്‍ജ്ജസ്വലനാക്,
തുനിഞ്ഞിറങ്ങുന്നവനെ പ്രതിബന്ധങ്ങളെ തരണം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.
പകച്ച് നില്ക്കുന്നവന്‌ മുന്നില്‍ പുല്‍കൊടി പോലും കാരിരുമ്പാണ്. മുന്നോട്ട് നടക്കുന്നവന്റെ മുന്നില്‍ കാരിരുമ്പു പോലും പുല്‍കൊടി പോലെ പൊടിഞ്ഞു വീഴും.
ദൈവവും ഭാഗ്യവും നിനക്ക് കൂട്ടുണ്ട്.

No comments: